Sunday, January 13, 2008

പാറു - 2 Weeks


അച്ചനേക്കാള്‍ മുന്നെ പാറൂനെ എടുക്കാന്‍ പഠിച്ചത് ചിറ്റപ്പനാ :)പാറുവിനെ കാണാന്‍ അപ്പൂപ്പനും അമ്മൂമ്മയും നാട്ടില്‍ നിന്നും വന്നിരിക്കുവാ :)മണ്ടന്‍ അച്ചനും അമ്മയും ...

കയ്യും കാലും കൂട്ടി കെട്ടി പൊതിഞ്ഞു വെച്ചിരിക്കുന്ന രണ്ടാഴ്ച പ്രായമുള്ള ഈ പാറു ഉരുണ്ടു പോവാതിരിക്കാനാണൊ 2 വലിയ പില്ലോ സൈഡില്‍ വെച്ചിരിക്കുന്നത് ?പാറൂനെ കാണാന്‍ വന്നിരിക്കുവാ സൂരജ് അങ്കിള്‍ ...ആദ്യത്തെ 8-10 ദിവസത്തോളം പാറു കണ്ണു തുറക്കുകയേ ഇല്ലാരുന്നു ... എല്ലാരും നോക്കി ഇങ്ങനെ ഇരിക്കും എപ്പൊഴെങ്കിലും തുറക്കും എന്നു വിചരിച്ചു ... ഒടുവില്‍ ഒരു ദിവസം അച്ചന്‍ പാറൂന്റെ കള്ളതരം കണ്ടുപിടിച്ചല്ലോ :)

ലൈറ്റ് എല്ലാം ഓഫ് ചെയ്യുവാണേല്‍ കള്ളിപെണ്ണു കണ്ണുതുറക്കും ... ലൈറ്റ് ഓണ്‍ ചെയ്താല്‍ അപ്പോ അടച്ചു കളയും !
പാറു ആദ്യമായി ക്യാമറക്കു മുന്‍പില്‍


പാറുവിന്റെ ചിത്രം ആദ്യമായി ക്യമറയില്‍ പകര്‍ത്തിയപ്പോള്‍ !
2007 ജനുവരി 7 പുലര്‍ച്ചെ 03.32 നു മകം നക്ഷത്രത്തില്‍ പാറു ജനിച്ചു. സ്ഥലം : കുവൈറ്റിലെ ലെണ്ടന്‍ ഹോസ്പിറ്റല്‍ ... ജനിച്ചു 2 മണിക്കൂറിനുള്ളില്‍ എടുത്ത പിക്‌ചര്‍ ആണിത് ...


ഫ്ലാഷിട്ട് ഫോട്ടോയെടുത്തതിനു ഹോസ്പിറ്റലില്‍ ഉണ്ടായിരുന്ന സകല ആള്‍ക്കാരുടേയും തെറി ഞാന്‍ കേട്ടു ... താങ്ക്‌സ് പാറു :D

Saturday, January 12, 2008

കുറുമ്പി പാറു

എന്റേയും ചിപ്സിന്റേയും ലൈഫില്‍ സന്തോഷ മഴ പെയ്യിച്ചു കൊണ്ട് പാറു കടന്നു വന്നിട്ട് ജനുവരി ഏഴിനു ഒരു വര്‍ഷം തികയുന്നു ... പാറുവിനു പിറന്നാള്‍ സമ്മാനങ്ങള്‍ വാങ്ങികൂട്ടാനായി ചിപ്സ് ആമസോണ്‍ ഡൊട്ട് കോമില്‍ കൂടാരം കെട്ടി താമസിക്കുകയാണിപ്പോള്‍ :D

വളരെ വെത്യസ്ഥമായ എന്നാല്‍ എന്നും ഓര്‍ത്തിരിക്കുന്ന എന്തു സമ്മാനം ഞാനെന്റെ കുറുമ്പിക്കു കൊടുക്കും ... ? കുറേ ആലോചിച്ചു ... ഒടുവില്‍ ബള്‍ബ് കത്തി :) പാറുവിന്റെ കുറുമ്പുകലും വിശേഷങ്ങളും ഒക്കെ ഓര്‍ത്തു കൂട്ടി വെക്കാനൊരിടം ... അതിനായി ഈ ബൂലോകത്തില്‍ ഒരു നുള്ളു സ്ഥലം പാറുവിനായി ഒരുക്കുന്നു ... നാളെ ഒരിക്കല്‍ ഇതു കാണുമ്പോള്‍ പാറുവിനു ഒരു പാടു സന്തോഷമാവും എന്നു വിശ്വസിക്കാം , അതല്ല ഇനി എന്റെ സ്വകാര്യങ്ങളോക്കെ എന്തിനു ഈ ബൂലൊകത്തില്‍ എല്ലവരുമായി പങ്കു വെച്ചു എന്നു ചോദിക്കുവാണെങ്കില്‍ ഒരു മുന്‍കൂര്‍ സോറി (വരാന്‍ പോണ കാലമല്ലേ നമുക്കൊന്നും അങ്ങോട്ടു ഉറപ്പിക്കാന്‍ പറ്റില്ലാ :D )

കുറുമ്പി പാറുവിന്റെ ഈ-ലോകത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നെനിക്കൊരു ഐഡിയായും ഇല്ല... ഓര്‍ക്കുന്ന രസകരമായ കാര്യങ്ങള്‍ ഒക്കെ കുറിച്ചു വെക്കാം പിന്നെ ചിത്രങ്ങളും .... കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര നമ്മളൊക്കെയും ആഗ്രഹിക്കാറില്ലേ ... ഓര്‍മ്മയുടെ കണ്ണികള്‍ വിട്ടു പോയതിനാല്‍ പലപ്പോഴും ഒഴുക്കോടയുള്ള ഒരു മടക്കയാത്ര സാധിക്കാറില്ല എന്നു മാത്രം ... ഈ ഓര്‍മ്മകുറിപ്പുകള്‍ അതിനു വേണ്ടിയാണ്.. എന്റെ പാറുവിനു അവളുടെ കുട്ടിക്കാലം തിരിച്ചറിയാന്‍ ... അവളെ സ്നേഹിച്ചിരുന്നവരെ അറിയാന്‍ ...