എന്റേയും ചിപ്സിന്റേയും ലൈഫില്‍ സന്തോഷ മഴ പെയ്യിച്ചു കൊണ്ട് പാറു കടന്നു വന്നിട്ട് ജനുവരി ഏഴിനു ഒരു വര്‍ഷം തികയുന്നു ... പാറുവിനു പിറന്നാള്‍ സമ്മാനങ്ങള്‍ വാങ്ങികൂട്ടാനായി ചിപ്സ് ആമസോണ്‍ ഡൊട്ട് കോമില് കൂടാരം കെട്ടി താമസിക്കുകയാണിപ്പോള്‍ :D
വളരെ വെത്യസ്ഥമായ എന്നാല്‍ എന്നും ഓര്‍ത്തിരിക്കുന്ന എന്തു സമ്മാനം ഞാനെന്റെ കുറുമ്പിക്കു കൊടുക്കും ... ? കുറേ ആലോചിച്ചു ... ഒടുവില്‍ ബള്‍ബ് കത്തി :) പാറുവിന്റെ കുറുമ്പുകലും വിശേഷങ്ങളും ഒക്കെ ഓര്‍ത്തു കൂട്ടി വെക്കാനൊരിടം ... അതിനായി ഈ ബൂലോകത്തില്‍ ഒരു നുള്ളു സ്ഥലം പാറുവിനായി ഒരുക്കുന്നു ... നാളെ ഒരിക്കല്‍ ഇതു കാണുമ്പോള്‍ പാറുവിനു ഒരു പാടു സന്തോഷമാവും എന്നു വിശ്വസിക്കാം , അതല്ല ഇനി എന്റെ സ്വകാര്യങ്ങളോക്കെ എന്തിനു ഈ ബൂലൊകത്തില്‍ എല്ലവരുമായി പങ്കു വെച്ചു എന്നു ചോദിക്കുവാണെങ്കില്‍ ഒരു മുന്‍കൂര്‍ സോറി (വരാന്‍ പോണ കാലമല്ലേ നമുക്കൊന്നും അങ്ങോട്ടു ഉറപ്പിക്കാന്‍ പറ്റില്ലാ :D )
കുറുമ്പി പാറുവിന്റെ ഈ-ലോകത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നെനിക്കൊരു ഐഡിയായും ഇല്ല... ഓര്‍ക്കുന്ന രസകരമായ കാര്യങ്ങള്‍ ഒക്കെ കുറിച്ചു വെക്കാം പിന്നെ ചിത്രങ്ങളും .... കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര നമ്മളൊക്കെയും ആഗ്രഹിക്കാറില്ലേ ... ഓര്‍മ്മയുടെ കണ്ണികള്‍ വിട്ടു പോയതിനാല്‍ പലപ്പോഴും ഒഴുക്കോടയുള്ള ഒരു മടക്കയാത്ര സാധിക്കാറില്ല എന്നു മാത്രം ... ഈ ഓര്‍മ്മകുറിപ്പുകള്‍ അതിനു വേണ്ടിയാണ്.. എന്റെ പാറുവിനു അവളുടെ കുട്ടിക്കാലം തിരിച്ചറിയാന്‍ ... അവളെ സ്നേഹിച്ചിരുന്നവരെ അറിയാന്‍ ...
Subscribe to:
Post Comments (Atom)
1 comment:
ഇന്നു ജനുവരി 13 ആയി ... ബര്‍ത്ത് ഡേ പിക്ചേര്‍സ് കൂടി വന്നിട്ടു ആദ്യത്തേ പോസ്റ്റിടാന്നാ കരുതിയേ ..പക്ഷെ അതിങ്ങനെ അങ്ങു നീണ്ടു പോവുന്നു ... സൊ ആദ്യത്തെ പോസ്റ്റ് ദാ... ബാക്കി വഴിയേ ...
Post a Comment